മന്‍സ: പഞ്ചാബിലെ മന്‍സയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. പ്രസവം കഴിഞ്ഞ് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിക്കുകയും ചെയ്തു.
സ്‌കൂളിലെ ഒരധ്യാപകന്റെ ലൈംഗികചൂഷണത്തെത്തുടര്‍ന്നാണ് കുട്ടി ഗര്‍ഭിണിയായതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ശിശുവിന്റെ ഡിഎന്‍എ മാതൃക ശേഖരിച്ചിട്ടുണ്ട്.
ഇത് പരിശോധനയ്ക്കായി ഫരീദ്‌കോട്ട് മെഡിക്കല്‍ കോളെജിലേയ്ക്ക് അയച്ചിരിക്കുകയാണ്. ഒരു അധ്യാപകനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാളുടെ ഡിഎന്‍എ മാതൃകയും കുഞ്ഞിന്റേതിനൊപ്പം അയച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍ ഇയാള്‍ക്കെതിരെ ഇപ്പോള്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഡിഎന്‍എ ടെസ്റ്റിന്റെ ഫലം വന്നശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
ഇപ്പോള്‍ ബുധ്‌ലഡ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് മാനസികമായ അസ്വാസ്ഥ്യങ്ങളുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിനാല്‍ കുട്ടിയുടെ മൊഴിയെടുക്കാന്‍ പൊലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതിനായി കുട്ടി മാനസികാരോഗ്യം വീണ്ടെടുക്കുന്നതുവരെ പൊലീസിന് കാത്തുനില്‍ക്കേണ്ടിവരുമെന്നാണ് സൂചന. മാര്‍ച്ച് 13ന് ഞായറാഴ്ചയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടി പ്രസവിച്ചത്.

No comments:
Post a Comment