തിരു: ഉമ്മന്‍ചാണ്ടിതന്നെ മുഖ്യമന്ത്രി. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച. രമേശ് ചെന്നിത്തലയുടെ നാടകീയ പിന്മാറ്റത്തെതുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഉമ്മന്‍ചാണ്ടിയെ നിയമസഭാകക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി ഞായറാഴ്ച രാത്രിതന്നെ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയെ സന്ദര്‍ശിച്ച് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചു. തന്നെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതു സംബന്ധിച്ച കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞാചടങ്ങ്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്തതിനെത്തുടര്‍ന്നാണ് രമേശ് ചെന്നിത്തല നിരുപാധികം പിന്മാറിയത്. ഉമ്മന്‍ചാണ്ടിയെ നേതാവായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് തീരുമാനം വൈകിട്ട് ചേര്‍ന്ന യുഡിഎഫ് ഏകോപനസമിതി യോഗം അംഗീകരിച്ചതായി യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഴുവന്‍ മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് വ്യക്തമായിട്ടില്ല. അതുസംബന്ധിച്ച് കക്ഷിനേതാക്കളുമായി ചര്‍ച്ച നടക്കുകയാണെന്ന് തങ്കച്ചന്‍ പറഞ്ഞു. ഒരംഗം മാത്രമുള്ള പാര്‍ടികള്‍ക്കും മന്ത്രിസ്ഥാനം നല്‍കും. മന്ത്രിസഭയില്‍ 21 പേരുണ്ടാകുമെന്നാണ് സൂചന.
നിയമം അനുവദിക്കുന്നതിന്റെ (ആകെ അംഗങ്ങളുടെ 15 ശതമാനം) പരമാവധിയാണിത്. മന്ത്രിസഭയുടെ വലുപ്പത്തെക്കുറിച്ചുള്ള ചോദ്യത്തിന് 21ല്‍ അധികം പറ്റില്ലല്ലോ എന്നായിരുന്ന തങ്കച്ചന്റെ മറുപടി. ആരോപണവിധേയരെ മാറ്റിനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി. തിങ്കളാഴ്ചതന്നെ സത്യപ്രതിജ്ഞ നടത്താന്‍ ആലോചനയുണ്ടായിരുന്നു.
മന്ത്രിമാര്‍ ആരൊക്കെ എന്ന് പെട്ടെന്ന് തീരുമാനിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റിയത്. മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും തര്‍ക്കങ്ങളുണ്ട്. വകുപ്പുകള്‍ സംബന്ധിച്ച് കൂടിയാലോചന തുടരുകയാണ്. കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, കെ പി മോഹനന്‍ , ഏകാംഗപാര്‍ടി പ്രതിനിധികളായ കെ ബി ഗണേഷ്കുമാര്‍ , ടി എം ജേക്കബ്, ഷിബു ബേബി ജോണ്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്യും.
കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും മുഴുവന്‍ മന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. ഞായറാഴ്ച മൂന്നുമണിക്ക് ഇന്ദിരാഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ രമേശ് ചെന്നിത്തലയാണ് ഉമ്മന്‍ചാണ്ടിയെ നേതാവാക്കുന്നതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം മൊഹ്സിന കിദ്വായി, കേരളത്തിന്റെ ചുമതലയുള്ള മധുസൂദനന്‍ മിസ്ത്രി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
പ്രമേയത്തിന് സോണിയ ഗാന്ധിയുടെ അനുമതി കിട്ടിയതായി മധുസൂദനന്‍ മിസ്ത്രി യോഗത്തെ അറിയിച്ചു. തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നേരിയ ഭൂരിപക്ഷം ആത്മവിശ്വാസത്തിന് തടസ്സമാകില്ല. കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലകൂടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സാധ്യതയ്ക്ക് വെല്ലുവിളി ഉയര്‍ന്നിരുന്നു.
തല്‍ക്കാലം ഹൈക്കമാന്‍ഡിന്റെ, പ്രത്യേകിച്ച് എ കെ ആന്റണിയുടെ പിന്തുണയോടെ അദ്ദേഹം അത് മറികടന്ന് മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചു. കോണ്‍ഗ്രസിലെ പുതിയ പ്രശ്നങ്ങളുടെ അവസാനമല്ല, തുടക്കമാണ് ചെന്നിത്തലയുടെ പിന്മാറ്റമെന്ന് വ്യക്തം.

No comments:
Post a Comment