മനാമ: ചരിത്രത്തിലാദ്യമായി ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ നാലു വനിതാ പ്രതിനിധികള്‍. രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ രണ്ടു സ്ത്രീകള്‍ കൂടി ജയിച്ചതോടെയാണിത്.
കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ മണ്ഡലം മൂന്നില്‍ ഇബ്തിസാം അബ്ദുറഹ്മാന്‍ ഹിജ്രിസ്, സെന്‍ട്രല്‍ ഗവര്‍ണറേറ്റിലെ മണ്ഡലം ഒന്നില്‍ ഡോ. സുമയ്യ അബ്ദുറഹ്മാന്‍ അലി ഇബ്രാഹിം അല്‍ജോവ്ദര്‍ എന്നിവരാണ് ജയിച്ചത്. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ച ആദ്യ ബഹ്‌റൈന്‍ വനിതകളാണ് ഇവര്‍.
നിലവിലുള്ള രണ്ട് വനിതാ എംപിമാരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരാണ്. സൂസന്‍ തഖ്വിയാണ് ഈ തിരഞ്ഞെടുപ്പില്‍ എതിരാളിയില്ലാതെ പാര്‍ലമെന്റിലെത്തിയത്. 2010ലെ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ അല്‍ഗൗഉദു മാത്രമായിരുന്നു ഇത്രയും കാലം സഭയിലെ സ്ത്രീ പ്രാതിനിധ്യം.
40 അംഗങ്ങളുള്ള ശൂറ കൗണ്‍സിലില്‍ 11 പേര്‍ സ്ത്രീകളാണ്. പക്ഷേ, അവരെ രാജാവ് നാമനിര്‍ദ്ദേശം ചെയ്തതാണ്. പ്രമുഖ കക്ഷികളൊന്നും സ്ഥാനാര്‍ത്ഥികളാക്കാതിരുന്നതുകൊണ്ട് പ്രതിനിധി സഭയിലേക്ക് വനിതകളെല്ലാം തന്നെ സ്വതന്ത്രരായാണ് മല്‍സരിച്ചത്.

No comments:
Post a Comment